വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ്ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് ഇസ്രയേൽ കുടിയേറ്റക്കാ‍ർ ഇരച്ചുകയറുകയും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു

dot image

ബെയ്റൂത്ത്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാ‍ർ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടി ധരിച്ച ഇസ്രയേൽ കുടിയേറ്റക്കാ‍ർ ഇരച്ചുകയറുകയും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ലെബനനിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് ഇസ്രയേൽ സൈന്യം കടന്ന് കയറി. നിരവധി തവണ വ്യോമാക്രമണം നടത്തയതിന് ശേഷമായിരുന്നു ഇസ്രയേൽ സൈന്യം കരയുദ്ധം ശക്തമാക്കിയത്. നിർബന്ധിത കുടിയൊഴിപ്പിക്കൽ ഉത്തരവുകൾക്ക് പിന്നാലെയായിരുന്നു അതിരാവിലെ ഇസ്രായേൽ പ്രാരംഭ ആക്രമണങ്ങൾ ആരംഭിച്ചത്. നേരത്തെ ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 50ഓളം പേർ ഒറ്റദിവസം കൊല്ലപ്പെട്ടിരുന്നു.

തെക്കൻ നഗരമായ ടയറിലും ഇസ്രയേൽ സൈന്യം കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോ‍ർട്ട്. തെക്കൻ ലെബനനിലെ കുറഞ്ഞത് 15 ഗ്രാമങ്ങളിൽ ഇസ്രായേൽ സൈന്യം നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായാണ് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്. തെക്കൻ നബാത്തിയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ലെബനീസ് പാരാമെഡിക്കൽ ജീവനക്കാ‍‍‍ർ കൂടി കൊല്ലപ്പെട്ടു. നേരത്തെ ഇവിടെ സിവിൽ ഡിഫൻസ് സെൻ്ററിൽ നടത്തിയ ആക്രമണത്തിൽ 12 പേ‍ർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 59 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ട്.

ലെബനനൻ്റെ വടക്ക് ഭാഗത്തുള്ള ഇസ്രായേലി സൈനിക താവളങ്ങളിലേയ്ക്ക് ഹിസ്ബുള്ള ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്.

Content Highlights: Masked Israeli settlers stormed the village of Beit Furik at occupied West Bank

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us