ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് പിടിയില്‍; റിപ്പോര്‍ട്ട്

അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു

dot image

കാലിഫോര്‍ണിയ: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. അന്‍മോള്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.

യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ദിഖി വധത്തിനായി അന്‍മോള്‍ ബിഷ്‌ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയിയെ എന്‍ഐഎ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlight: Lawrence Bishnoi's brother Anmol Bishnoi arrested Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us