ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നല്‍കിയ ഭാര്യക്ക് നഷ്ടമായത് സ്വന്തം സ്വത്തിന്റ പകുതി ഭാഗം. തന്നെ വഞ്ചിക്കുകയും, തന്റെ അമ്മയുടെ മരണത്തിന് പരോക്ഷമായി കാരണക്കാരനാവുകയും ചെയ്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയില്‍ യുവതി കോടതിയെ സമീപിച്ചത്. സെജിയാങ് പ്രവിശ്യയില്‍
നിന്നുള്ള യുവതിയും യുവാവും വിവാഹിതരായിട്ട് 20 വര്‍ഷമായി.
രോഗിയായ അമ്മയ്‌ക്കൊപ്പം ഒരു ദിവസം നടക്കാനിറങ്ങിയപ്പോളാണ് മറ്റൊരു സ്ത്രീക്കൊപ്പം കറങ്ങിനടക്കുന്ന ഭര്‍ത്താവിനെ യുവതി കാണുന്നത്. ഇത് വലിയ സംഘര്‍ഷത്തിന് കാരണമാവുകയും ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് യുവതിയുടെ അമ്മ മരിക്കുകയും ചെയ്യും. അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഭര്‍ത്താവ് അതിന് സമ്മതിച്ചെങ്കിലും ഭാര്യയുടെ പകുതി സ്വത്ത് ആവശ്യപ്പെട്ടു. കേസ് പ്രാദേശിക കോടതിയിലെത്തി. ചൈനയിലെ നിയമം അനുസരിച്ച് ഭാര്യയുടെ പകുതി സ്വത്തിന് അവകാശി ഭര്‍ത്താവാണ്.
ചൈനീസ് നിയമം അനുസരിച്ച് വിവാഹ സമയത്ത് പങ്കാളികള്‍ക്ക് ലഭിക്കുന്ന സ്വത്തില്‍ ഇരുവര്‍ക്കും തുല്യ അവകാശമാണ്. അതല്ലായെങ്കില്‍ പൂര്‍വീകമായി കിട്ടിയ സ്വത്ത് ആര്‍ക്കാണെന്ന് വില്‍പത്രത്തില്‍ എഴുതണം. എന്നാല്‍ യുവതിയുടെ അമ്മ മരിക്കുമ്പോള്‍ അവര്‍ വില്‍പത്രം എഴുതിയിരുന്നില്ല. മാത്രമല്ല, വിവാഹത്തോടെ അമ്മയുടെ സ്വത്ത് മകള്‍ക്ക് പരമ്പരാഗതമായി ലഭിക്കുകയും ചെയ്തിരുന്നു. അമ്മയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും നിയമം അനുസരിച്ച് ഭാര്യയുടെ സ്വത്തിന്റെ പകുതിയ്ക്ക് ഭര്‍ത്താവും അര്‍ഹനാണെന്നായിരുന്നു കോടതി വിധി.
Content Highlight: A wife who sought divorce from her husband lost half of her property