കേന്ദ്രത്തിനെതിരെ തെളിവില്ല; നിജ്ജാർ കൊലപാതകത്തെക്കുറിച്ച് മോദിക്ക് അറിവുണ്ടെന്ന പത്ര വാർത്ത തള്ളി കാനഡ

പ്രചരിക്കുന്ന വാര്‍ത്ത കൃത്യമല്ലെന്നും ഊഹാപോഹമാണെന്നും കാനഡ സര്‍ക്കാര്‍

dot image

ഒട്ടാവ: ഖലിസ്ഥാന്‍ അനുകൂല സംഘടനാ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന പത്ര വാര്‍ത്ത തള്ളി കാനഡ. നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കാനഡ സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രചരിക്കുന്ന വാര്‍ത്ത കൃത്യമല്ലെന്നും ഊഹാപോഹമാണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സെക്യൂരിറ്റിയും ഇന്റലിജന്‍സ് ഉപദേശകനുമായ നതാലീ ജി ഡ്രൂയിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കനേഡിയന്‍ പത്രമായ ദ 'ഗ്ലോബല്‍ ആന്‍ഡ് മെയില്‍' ആണ് നിജ്ജാറിന്റെ വധത്തെക്കുറിച്ച് മോദിയുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വാര്‍ത്ത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

'ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നാണ് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നത്', എന്നായിരുന്നു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി വധശ്രമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കനേഡിയന്‍-അമേരിക്കന്‍ ഇന്റലിജന്‍സുകള്‍ നടത്തിയിട്ടുണ്ടെന്നും പത്രത്തില്‍ പറയുന്നു.

Content Highlights: Canada Government denied news about Modi against Nijjar murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us