മനിലയില്‍ വന്‍ തീപിടിത്തം; 1000 വീടുകള്‍ കത്തിനശിച്ചു

തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ വിന്യസിച്ചു

dot image

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ വിന്യസിച്ചു. ഫയര്‍ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി.

തീ ആളിപ്പടര്‍ന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights- Massive Fire Erupts In Philippine Capital Manila

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us