പ്രതിഷേധക്കാരുടെ ആക്രമണം ഒരുവശത്ത്, ട്രൂഡോയുടെ ഡാൻസ് മറുവശത്ത്; വിമർശിച്ച് സമൂഹ മാധ്യമങ്ങൾ

സ്വിഫ്റ്റുമായി ബന്ധപ്പെട്ട് ഇത് ആദ്യമല്ല ട്രൂഡോ വാർത്തകളിൽ ഇടം പിടിക്കുന്നത്

dot image

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ടൊറൻ്റോയിൽ വെച്ച് നടന്ന ടെയ്‌ലർ സ്വിഫ്റ്റിൻ്റെ മ്യൂസിക്ക് കൺസേർട്ടിൽ വെച്ച് ഡാൻസ് ചെയ്തതിനെ വിമർശിച്ച് നാറ്റോ ഉദ്യോ​ഗസ്ഥർ. മോൺട്രിയലിൽ നാറ്റോ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് പ്രതിഷേധം ഉയർന്ന് വന്നത്. 'യു ഡോണ്ട് ഓൺ മീ' എന്ന ​ഗാനം സ്റ്റേജിൽ കയറുന്നതിന് മുമ്പ് സ്വിഫ്റ്റ്, ട്രൂഡോയും ഒത്ത് പാടുന്നത് വീഡിയോയിൽ വ്യക്തമാണ്. വിവാദമായതിന് പിന്നാലെ കുടുംബവുമായി പുറത്ത് പോയ സമയത്താണ് അദ്ദേ​ഹം ഈ പരിപാടിയിൽ പങ്കെടുത്തതെന്ന് അദ്ദേ​ഹത്തിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു.

അതേ ദിവസം വൈകുന്നേരം മോൺട്രിയലിൽ പ്രകടനക്കാർ പുക ബോംബുകൾ എറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തത് പ്രകോപനം സൃഷ്ടിച്ചിരുന്നു. പ്രതിഷേധക്കാർ കാറുകൾക്ക് തീയിടുകയും സ്‌ഫോടക വസ്തുക്കളും ലോഹ വസ്തുക്കളും പൊലീസിന് നേരെ പ്രയോ​ഗിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കോലം കത്തിച്ചുവെന്ന് തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. മോൺട്രിയലിൽ പ്രതിഷേധവും അക്രമാസക്തമായ സാഹചര്യം നിലനിൽക്കുന്ന സമയത്തും ട്രൂഡോ കൺസേർട്ടിൽ പങ്കെടുത്തതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.

'പലസ്തീൻ അനുകൂല, നാറ്റോ വിരുദ്ധ കലാപകാരികൾ മോൺട്രിയൽ നഗരത്തെ അഗ്നിക്കിരയാക്കുന്നു. അതേസമയം, ജസ്റ്റിൻ ട്രൂഡോ ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം നൃത്തം ചെയ്യുന്നു,' എന്നായിരുന്നു എക്സിൽ വന്ന വിമർശനം. കനേഡിയൻ നേതാവ് പ്രശ്‌നങ്ങൾ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നാണ് മാറ്റൊരാളുടെ വാദം. ടൊറൻ്റോ എംപി ഡോൺ സ്റ്റുവർട്ടും ട്രൂഡോയെ അപലപിച്ചു, 'നിയമവിരുദ്ധരായ പ്രതിഷേധക്കാർ അക്രമാസക്തമായ പ്രതിഷേധത്തിൽ മോൺട്രിയലിലെ തെരുവുകളിലൂടെ ഓടുന്നു. എന്നാൽ പ്രധാനമന്ത്രി അവിടെ നൃത്തം ചെയ്യുന്നു. ഇത് ലിബറൽ ഗവൺമെൻ്റ് നിർമ്മിച്ച കാനഡയാണ് എന്നായിരുന്നു അദ്ദേഹം വിമർശിച്ചത്. 'യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ, അക്രമം എന്നിവ എവിടെ കണ്ടാലും അപലപിക്കപ്പെടണം' എന്നായിരുന്നു ട്രൂഡോയുടെ മറുപടി. ടെയ്‌ലര്‍ സ്വിഫ്റ്റുമായി ബന്ധപ്പെട്ട് ഇത് ആദ്യമല്ല ട്രൂഡോ വാർത്തകളിൽ ഇടം പിടിക്കുന്നത്.

Content Highlights: Canadian Prime Minister Justin Trudeau has found himself at the centre of a social media storm after a viral video showed him dancing and singing along to music at a Taylor Swift concert in Toronto while anti-NATO protests erupted in Montreal.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us