കെരിന്‍സി: സുമാത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 16 ആയി. ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ സുമാത്ര ദ്വീപില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. സുമാത്രയുടെ വടക്കന്‍ മേഖലയിലുള്ള മലയോര മേഖല പേമാരിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ നദികള്‍ നിറഞ്ഞൊഴുകുകയാണ്.
മിന്നല്‍ പ്രളയത്തിന് പിന്നാലെ കൃഷിയിടങ്ങളും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. സംഭവത്തില്‍ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലാണ് നിലവില്‍ പുരോഗമിക്കുന്നത്. മേഖലയില്‍ ഒരു റിസോര്‍ട്ടില്‍ താമസിച്ചിരുന്നവരെയാണ് മണ്ണിടിച്ചിലില്‍ കാണാതായിരിക്കുന്നത്. രണ്ട് കുട്ടികളും സംഘത്തിലുണ്ട്.
🚨🇮🇩 16 DEAD IN SUMATRA LANDSLIDES
— Info Room (@InfoR00M) November 25, 2024
Torrential rains caused deadly landslides and flash floods in North Sumatra, Indonesia, leaving 16 dead and 6 missing.
Rescuers found bodies in Karo and South Tapanuli districts, while villages were devastated, with homes and farmlands… pic.twitter.com/a0KE4Eh4vw
തെക്കന്‍ തപനുലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ പത്തോളം വീടുകളാണ് തകര്‍ന്നത്. 150ലേറെ വീടുകള്‍ക്ക് സാരമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. 321 ഏക്കറിലേറെ കൃഷിയിടങ്ങളാണ് വെള്ളത്തനിടിയിലായത്.
Content Highlight: 16 dead in Sumatra landslide and flash floods