ഹിസ്ബുള്ള-ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ബൈഡൻ; പിന്നാലെ ലെബനീസ് തലസ്ഥാനത്ത് ഇസ്രയേൽ ആക്രമണം

ബൈഡൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലെബനീസ് തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

dot image

ന്യൂയോർക്ക്: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ നാലു മണി മുതൽ വെടിനിർ‌ത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് ബൈഡൻ്റെ പ്രഖ്യാപനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനൻ്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി.

എന്നാൽ ബൈഡൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലെബനീസ് തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ഇസ്രയേൽ ആക്രമണം. പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ നടത്തിയ ആക്രമണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹമാസ് വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനും അറബ് രാജ്യങ്ങളും ഇതുവരെ വെടിനിർത്തൽ നടപടികളോട് പ്രതികരിച്ചിട്ടില്ല.

നേരത്തെ ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭാ യോ​ഗം അം​ഗീകാരം നൽകിയിരുന്നു. അമേരിക്കയും ഫ്രാൻസും മുൻകൈ എടുത്താണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്.നിലവിലെ വെടിനി‍ർത്തൽ കരാർ പ്രകാരം ഹിസ്ബുളള ലിറ്റനി നദിയുടെ വടക്ക് ഭാഗത്തേക്ക് പിൻമാറണമെന്ന് വ്യവസ്ഥ. ലെബനൽ അതിർത്തിയിൽ നിന്ന് ഇസ്രായേൽ സൈന്യവും പിന്മാറണമെന്നും ധാരണയുണ്ട്. ഈ മേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ അമേരിക്ക പുനർനിർമ്മിക്കാമെന്ന് അമേരിക്ക വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ലെബനൻ്റെ താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായും ബൈഡൻ വ്യക്തമാക്കി.

ലെബനൻ സൈന്യം ഇസ്രായേലുമായുള്ള അതിർത്തിക്കടുത്തുള്ള പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്ന മുറയ്ക്ക് 60 ദിവസത്തിനുള്ളിൽ ഇസ്രായേൽ ഇവിടെ നിന്നും സൈന്യത്തെ പിൻവലിക്കും., ഹിസ്ബുള്ള ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കി കൊണ്ടായിരിക്കും പിൻമാറ്റമെന്നാണ് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വെടിനിർത്തൽ കരാ‍ർ പങ്കുവെച്ചത്. "അമേരിക്കയുടെ സഹകരണത്തോടെ ഇസ്രായേലി, ലെബനീസ് അധികാരികളുമായി നിരവധി മാസങ്ങളായി നടത്തിയ ചർച്ചകളുടെ പരിസമാപ്തിയാണ് ഇത്" എന്നായിരുന്നു മാക്രോൺ എക്സിൽ കുറിച്ചത്.

കരാറിനെ സ്വാഗതം ചെയ്ത് ലെബനനിലെ താൽക്കാലിക വെടിനിർ‌ത്തലിനെ ലെബനീസ് താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റി പ്രസ്താവനയിലൂടെ സ്വാ​ഗതം ചെയ്തിട്ടുണ്ട്. ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നതോടെ തെക്കൻ ലെബനനിൽ കുറഞ്ഞത് 5,000 സൈനികരെയെങ്കിലും വിന്യസിക്കാൻ ലെബനൻ സൈന്യം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: US President Joe Biden speaks about a ceasefire between Israel and Hezbollah

dot image
To advertise here,contact us
dot image