ജോ ബൈഡൻ വാക്ക് മാറ്റി; കേസുകളിൽ ഉൾപ്പെട്ട മകന് ഒടുവിൽ ഔദ്യോഗികമായി മാപ്പ് നൽകി

പ്രസിഡൻ്റ് പദവിയിലെ അവസാന നാളുകളിൽ ബൈഡൻ ആ തീരുമാനം തിരുത്തുകയായിരുന്നു

dot image

വാഷിംഗ്ടൺ: ക്രിമിനൽ, ലഹരി, നികുതി തട്ടിപ്പ് കേസുകളിൽ അകപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നേരത്തെ മകന് മാപ്പ് നൽകില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡൻ എടുത്തിരുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളിൽ ബൈഡൻ ആ തീരുമാനം തിരുത്തുകയായിരുന്നു.

മകനെ തന്റെ രാഷ്ട്രീയ പ്രതിയോഗികൾ കരുവായി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് ബൈഡൻ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചത്. ശരിയായ രീതിയിലല്ല അന്വേഷണം നടന്നതെന്നും, സമാന കുറ്റകൃത്യങ്ങൾ നടത്തിയവരെക്കാൾ ക്രൂരമായ രീതിയിലാണ് തൻ്റെ മകൻ വിചാരണ നേരിട്ടതെന്നും ബൈഡൻ പറയുന്നു. ഒരു അച്ഛനായും, പ്രസിഡന്റായും ഈ തീരുമാനം എന്തുകൊണ്ട് എടുത്തുവെന്ന് അമേരിക്കക്കാർക്ക് മനസിലാകുമെന്ന് കരുതുന്നുവെന്നും ബൈഡൻ പറയുന്നു.

ജോ ബൈഡനും കാണാൻ ഹണ്ടർ ബൈഡനും
ജോ ബൈഡനും കാണാൻ ഹണ്ടർ ബൈഡനും

Also Read:

ജനുവരി 2014 മുതൽ 2024 വരെയുള്ള കാലയളവിലെ വിവിധ കുറ്റകൃത്യങ്ങൾക്കാണ് ഹണ്ടർ ബൈഡൻ വിചാരണ നേരിടുന്നത്. അനധികൃതമായി തോക്ക് കയ്യിൽ വെച്ചു എന്നതും, നികുതി വെട്ടിപ്പുമാണ് പ്രധാന കുറ്റങ്ങൾ. മയക്കുമരുന്നിന് അടിമ കൂടിയായിരുന്നു ഹണ്ടർ. ഇക്കൊല്ലം ജൂണിലാണ് ഹണ്ടർ കുറ്റക്കാരനെന്ന് ഫെഡറൽ കോടതി കണ്ടെത്തിയത്. ഇത്രയും കുറ്റങ്ങൾ നേരിടുന്ന മകന് ഒരിക്കലും മാപ്പ് നൽകില്ലെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബൈഡൻ തീരുമാനം മാറ്റിയതോടെ ഹണ്ടറിനെതിരെയുള്ള വിചാരണയും മറ്റും നിർത്തിവെക്കാനുള്ള സാഹചര്യങ്ങളും തെളിഞ്ഞു.

Content Highlights: Joe biden officially pardons his son on cases against him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us