സാങ്കേതിക തകരാർ: 'പ്രോബ 3' വിക്ഷേപണം മാറ്റി വെച്ചു

പി എസ്‌ എൽ വി -സി 59 ന്റെ സഹായത്തോടെ ഉച്ചയ്ക്ക് 3.12 നാണ് വിക്ഷേപണത്തിന് ശ്രമിച്ചത്

dot image

തിരുവനന്തപുരം: സൂര്യൻ്റെ പുറംപാളിയെക്കുറിച്ച് പഠിക്കാനുളള യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യ പേടകത്തിൻ്റെ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ സാങ്കേതിക തകരാർ കണ്ടെത്തിയതിന് പിന്നാലെയാണ് വിക്ഷേപണം മാറ്റി വെച്ചത്. പി എസ്‌ എൽ വി -സി 59 ന്റെ സഹായത്തോടെയായിരുന്നു ഉച്ചയ്ക്ക് 3.12 ഓടെ വിക്ഷേപണത്തിന് ശ്രമിച്ചത്. എന്നാൽ ഐഎസ്ആർഒ റോക്കറ്റിലെ തകരാർ കണ്ടത്തിയതോടെ വിക്ഷേപണം മാറ്റി വെക്കുകയായിരുന്നു. 4.08 ന് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിന് 1 മണിക്കൂർ മുൻപായാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പകരം സാങ്കേതിക തകരാർ പരിഹരിച്ച് നാളെ വൈകിട്ട് 4.12ന് വിക്ഷേപണം നടത്തും.

സൂര്യൻ്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചു മറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച്‌ പഠിക്കുന്നതിനാണ് പ്രോബ 3 പേടകം രൂപകൽപന ചെയ്തിരിക്കുന്നത്. ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 59 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുന്ന ദൗത്യമാണ് പ്രോബ. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ. 550 കിലോയാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം.

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ കൊറോണ എന്ന പ്രഭാവലയത്തെക്കുറിച്ച്‌ പഠിക്കുന്നതാണ് ദൗത്യം. നേരത്തെ പ്രോബ 1 , പ്രോബ 2 ദൗത്യ പേടകങ്ങളും ഐഎസ്ആർഒ തന്നെയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിക്കായി വിക്ഷേപണം നടത്തിയത്. 2001-ലും 2009-ലും ആയിരുന്നു ഈ ദൗത്യങ്ങൾ. 1680 കോടിരൂപ ചെലവുള്ള മൂന്നാം ദൗത്യത്തിന്റെ കാലാവധി രണ്ടുവർഷമാണ്.

Content highlight- Technical glitch: Proba 3' launch postponed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us