ധാക്ക: കറൻസി നോട്ടുകളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ.
നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദ്ദേശപ്രകാരം ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ ചിത്രം ഒഴിവാക്കിക്കൊണ്ട് 20, 100, 500, 1000 എന്നിവയുടെ ബാങ്ക് നോട്ടുകൾ അച്ചടിക്കുകയാണെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസ്‌നേര ശിഖ പറഞ്ഞു. നിലവിലെ നോട്ടുകളിൽ നിന്ന് നേതാവിൻ്റെ ചിത്രം നീക്കം ചെയ്യുമെന്ന് ബാങ്കിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. തുടക്കത്തിൽ, നാല് നോട്ടുകളുടെ ഡിസൈനാണ് മാറ്റുക. മറ്റുള്ളവ ഘട്ടം ഘട്ടമായി പുനർരൂപകൽപ്പന ചെയ്യുമെന്നും അവർ പറഞ്ഞു.
Content Highlights: Bangladesh To Remove Sheikh Mujibur Rahman's Image Off Currency Notes