ദുബൈ: സഞ്ചാരികളുടെ ഇഷ്ടയിടമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി. 22 ദിവസം നീളുന്ന വിവിധ പരിപാടികള്‍ ഗ്ലോബല്‍ വില്ലേജില്‍ നടക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍ ദീപങ്ങള്‍ തെളിച്ചായിരുന്നു ദുബൈ ഗ്ലോബല്‍ വില്ലേജിലെ ആഘോഷം. നൃത്തം ചെയ്യുന്ന ഹിമക്കരടികള്‍, കടലാസ് കഷണങ്ങള്‍ കൊണ്ട് ആകാശത്ത് നിന്ന് പെയ്യിക്കുന്ന മഞ്ഞ്, നൃത്തസംഘത്തിനൊപ്പമെത്തുന്ന ക്രിസ്തുമസ് പാപ്പ തുടങ്ങിയവയാണ് അതിഥികളെ കാത്തിരിക്കുന്ന കാഴ്ചകള്‍. ജനുവരി അഞ്ച് വരെ ക്രിസ്തുമസ് ആഘോഷം തുടരും.
Content Highlight: Christmas Tree lighting ceremony at Dubai's Global Village