വാഷിങ്‍ടൺ: അമേരിക്കൻ പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടകേസിൽ 15 മില്ല്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. എബിസി ന്യൂസ് അവതാരകന്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ച് നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് മാനനഷ്ടത്തിന് കേസ് നൽകിയത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിൻ്റെ ആങ്കര്‍ പറഞ്ഞതിനെതിരെ ആയിരുന്നു പരാതി.
മാർച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോർജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് പരാമർശം നടത്തിയത്. തുടർന്ന് മാനനഷ്ടത്തിന് പരാതി നൽകുകയായിരുന്നു. ഒത്തുതീർപ്പിൻ്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ 1മില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും.
മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996-ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല. മുൻപും ട്രംപ് വിവാദ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസുകൾ നൽകിയിട്ടുണ്ട്. സിഎൻഎൻ തന്നെ അഡോൾഫ് ഹിറ്റ്‌ലറുമായി ഉപമിച്ചെന്നാരോപ്പിച്ച് സി എൻ എനിൻ നൽകിയ കേസ് കോടതി തള്ളിയിരുന്നു. സമാനമായി ന്യൂയോർക്ക് ടൈംസിനും വാഷിംഗ്ടൺ പോസ്റ്റിനുമെതിരെയും മാനനഷ്ട കേസ് നൽകിയിരുന്നു. അതും കോടതി തള്ളുകയായിരുന്നു.
content highlight- Anchor Makes False Remarks, Trump Receives Over 127 Crore In Defamation Case From ABC News