ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം; പരിക്കേറ്റ 200 പേരിൽ ഏഴ് ഇന്ത്യക്കാരും

അപകടത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും, ഇതുവരെ അഞ്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

dot image

ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് പേരും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇവരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ബെർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് മാർക്കറ്റിലേയ്ക്ക് അമിതവേ​ഗതയിൽ വാഹനം ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും, ഇതുവരെ അഞ്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 41 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗദി പൗരനായ ഡോക്ടറെ ജർമ്മൻ പൊലീസ് അറസ്റ്റ് ചെയ്തു.

ബെർലിൻ്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കിഴക്കൻ നഗരമായ മാഗ്ഡെബർഗിലാണ് സംഭവം. പ്രതി ക്രിസ്‌മസ് മാർക്കറ്റിനു കുറുകെ 400 മീറ്ററെങ്കിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് അറിയിച്ചത്. 2006 മുതൽ ഇയാൾ ജർമനിയിലുണ്ടെന്നും ഭീകരാക്രമണമാണോയെന്ന് അന്വേഷിക്കുന്നുവെന്നുമാണ് ജർമ്മൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജർമ്മൻ പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്കാണ് കറുത്ത ബിഎംഡബ്ല്യൂ കാർ അമിത വേ​ഗതയിൽ ആൾക്കൂട്ടത്തിലേയ്ക്ക് ഇടിച്ചുകയറ്റിയത്.

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റിയ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു
അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു

മ്യൂനിച്ച് ലൈസൻസ് നമ്പർ പ്ലേറ്റുള്ള വാടകയ്ക്കെടുത്ത കാറാണ് സൗദി പൗരൻ ആൾക്കൂട്ടത്തിലേയ്ക്ക് ഇടിച്ചു കയറ്റിയതെന്നാണ് ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചിരുന്നു. പ്രതിയുടെ പേര് പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് നിലവിൽ പൊലീസിന്റെ വിലയിരുത്തൽ.

Content Highlights: Seven Indians were Injured in German Christmas market attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us