ഡമാസ്കസ്: സിറിയയിലെ ഹമ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രിസ്മസ് ട്രീ കത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖൈലബിയയിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്കാണ് ഒരു സംഘം തീയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അൻസാർ അൽ-തൗഹിദിലെ ആളുകളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ തീയിട്ട സംഘത്തെ പിടികൂടിയതായും, ഇവർ സിറിയയിൽ ഉളളവരല്ലയെന്നും എച്ച്ടിഎസ് ഭരണകൂടം അറിയിച്ചു.
Radical Muslims lit a Christmas tree on fire in Al-Suqaylabiyah to send an unwelcoming message to the few remaining Christians in Syria. pic.twitter.com/3cgF8Gz2Oi
— Brigitte Gabriel (@ACTBrigitte) December 23, 2024
ക്രിസ്മസ് ട്രീയ്ക്ക് തീയിടുന്ന സംഘം മുഖം മറച്ചതിന് ശേഷം കൃത്യം നിർവ്വഹിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ക്രിസ്ത്യാനികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്കോ പ്രാർത്ഥനകൾക്കോ യാതൊരു സുരക്ഷയും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ ആക്രമണം ഉണ്ടാകുമോയെന്ന് ഭയമുണ്ടെന്ന് ഡമാസ്കസിലെ ഒരു വിഭാഗം പറഞ്ഞതായും അന്തർദ്ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Christians protest in Syrian capital after burning of Christmas tree