കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ മിന്നൽ വ്യോമാക്രമണം നടത്തി പാകിസ്താൻ. ആക്രമണത്തിൽ 15 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
ഡിസംബർ 24 രാത്രിയിൽ ബർമൽ ജില്ലയിലെ പക്ടിക പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം. ഏഴ് ഗ്രാമങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. പാകിസ്താനി ജെറ്റുകളാണ് വ്യോമാക്രമണം നടത്തിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇക്കാര്യം താലിബാൻ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.
വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, സൈന്യവുമായി ബന്ധപ്പെട്ട ചിലർ താലിബാന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഘാനിസ്ഥാനിലെ പാക് ഭീകരസാന്നിധ്യത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നടന്നുകൊണ്ടിരിക്കെയാണ് വ്യോമാക്രമണം. വസീറിസ്ഥാനി അഭയാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പാകിസ്താനിലെ പട്ടികജാതി മേഖലകളിലെ സൈനിക ആക്രമണങ്ങൾ മൂലം അഫ്ഘാനിലേക്ക് പലായനം ചെയ്തവരാണ് വസീറിസ്ഥാനികൾ.
Content Highlights: Pakistan airstrike at afghanistan