അസ്താന: കസാഖിസ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള നിമിഷങ്ങളുമാണുള്ളത്. വിമാനം നിലംപതിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്‌സൗ വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തില്‍ 38 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും, യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തേക്ക് വന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. വിമാനം നിലം പതിച്ചതിന് ശേഷമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കുകളേറ്റ ആളുകളെ ഉള്‍പ്പടെ ഈ ദൃശ്യങ്ങളില്‍ കാണാനാകും.
ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുനിലംപതിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഗ്രോസ്‌നിയില്‍ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്.
The final moments of the Azerbaijan Airlines plane before its crash in Kazakhstan were captured by a passenger onboard.
— Clash Report (@clashreport) December 25, 2024
Aftermath also included in the footage. pic.twitter.com/nCRozjdoUY
അഞ്ച് ജീവനക്കാരുള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുള്‍പ്പടെ 38 പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് രക്ഷപ്പെട്ടത്. പക്ഷികള്‍ ഇടിച്ചതാണ് അപകടകാരണമെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Passenger Captures Moments Before And After Plane Crash In Kazakhstan