മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.
'ബാങ്ക് ലെസ്റ്റര്‍' എന്ന താനാകര്‍ കാന്തിയെ 75000 രൂപ നല്‍കിയാണ് ചലഞ്ചില്‍ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്. വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് സോംഗ്പീനോംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചലഞ്ചിന്റെ തലേ ദിവസം താനാകര്‍ മദ്യപിച്ചിരുന്നു.
പണം വാങ്ങി ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്താം എന്ന് വെല്ലുവിളിക്കുന്ന നിരവധി വീഡിയോകളില്‍ താനാകര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചലഞ്ച് സംഘടിപ്പിച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ പൊലീസ് തിരയുന്നുണ്ട്.
Content Highlights: Young Thai influencer dies after downing bottle of whiskey