ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി

കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം

dot image

ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്ന്യാസിയായ ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി. ചിറ്റഗോങ്ങിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്.

കൃഷ്ണദാസിന് പ്രമേഹരോഗവും ശ്വാസകോശ സംബന്ധമായ വിഷയങ്ങളും ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. കൃഷ്ണദാസിനെ കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും കോടതിയിൽ വാദമുണ്ടായി. ഏകദേശം അരമണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം പക്ഷെ കോടതി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

നവംബറിൽ ന്യൂ മാര്‍ക്കറ്റ് പ്രദേശത്ത് നടത്തിയ ഹിന്ദു വിഭാഗക്കാരുടെ റാലിക്ക് ശേഷമായിരുന്നു പൊലീസ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്തു. ദേശീയ പതാകയെ നിന്ദിച്ചു എന്ന് കാണിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിന്മയിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

Content Highlights: Chinmoy Krishnadas bail plea rejected

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us