ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്. തുടർന്ന് യുവതി വിവാഹം കഴിക്കാൻ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദൽ ബാബു അതിർത്തി കടന്നത്. എന്നാൽ രണ്ടര വർഷമായി തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. ആഗ്സറ്റിലാണ് ബാദൽ ബാബു യുവതിയെ കാണാൻ വീട് വിട്ടിറങ്ങിയത്. തുടർന്ന് രേഖകളിലാതെ ഇയാൾ അതിർത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരിഗണിക്കും
content highlight- Facebook love, UP youth crossed Pakistan border illegally, girl says no interest in marriage