ഐഎസിൻ്റെ കൊടി കെട്ടിയ ട്രക്ക്; കൂടെ തോക്കും ബോംബുകളും; യുഎസിൽ ആക്രമണം നടത്തിയത് മുൻ സൈനിക ഉദ്യോഗസ്ഥൻ

15 പേരാണ് ട്രക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങളിൽ കൊല്ലപ്പെട്ടത്

dot image

വാഷിംഗ്ടൺ: യുഎസിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങൾക്ക് നേരെ ട്രക്ക് ഓടിച്ചുകയറ്റിയത് മുൻ സൈനിക ഉദ്യോഗസ്ഥനെന്ന് യുഎസ് പൊലീസ്. അഫ്‌ഗാനിസ്ഥാനിൽ അടക്കം നിയോഗിക്കപ്പെട്ട സൈന്യത്തിൻ്റെ ഭാഗമായി ഐടി, ഹ്യൂമൻ റിസോർസ് വിദഗ്ധനായി ജോലി ചെയ്തയാളായിരുന്നു ഷംസുദ്ധീൻ ജബ്ബാർ എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

2007 മുതൽ 2015 വരെയാണ് ഇയാൾ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നത്. തുടർന്ന് ആർമി റിസർവിൽ 2020 വരെയും ഉണ്ടായിരുന്നു. 2009 മുതൽ 2010 വരെ അഫ്‌ഗാനിസ്ഥാനിലും ജോലി ചെയ്തു. കഴിഞ്ഞ ദിവസം ആക്രമണം നടത്താനായി ഐഎസ്‌ഐഎസിന്റെ കൊടി കെട്ടിയ ട്രക്കാണ് ഇയാൾ ഉപയോഗിച്ചത്. ആക്രമണം നടത്തിയ ശേഷം പൊലീസ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. ശേഷം നടന്ന പരിശോധനയിൽ ട്രക്കിൽ നിന്ന് തോക്കുകളും, ബോംബുകളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

15 പേരാണ് ട്രക്ക് ഇടിച്ചുകയറിയുള്ള അപകടത്തിൽ കൊല്ലപ്പെട്ടത്. ന്യൂ ഓർലിയൻസ് നഗരത്തിലായിരുന്നു സംഭവം. പുതുവർഷ ദിനം പുലർച്ചെ 3.15ഓടെ നഗരത്തിലെ പ്രസിദ്ധമായ ബോർബോൺ തെരുവും ഐബർവില്ലെ തെരുവും കൂടിച്ചേരുന്ന ജംഗ്ഷന് സമീപം പുതുവർഷ ആഘോഷങ്ങളിലായിരുന്നു ജനങ്ങൾ. ഇതിനിടെ ഒരു ട്രക്ക് അമിതവേഗതയിൽ ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ ട്രക്കിന്റെ ഡ്രൈവറായ ഷംസുദ്ധീൻ ജബ്ബാർ ഇറങ്ങിവന്ന് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.

സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിച്ചു. സംഭവം ഉണ്ടായ ഉടൻ തന്നെ ആഘോഷങ്ങൾ നിരീക്ഷിച്ചുവരികയായിരുന്ന പൊലീസ് സേന ഇടപെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് എഫ്ബിഐ യുഎസ് പ്രസിഡന്റ് ബൈഡന് വിശദീകരണം നൽകിയിട്ടുണ്ട്. പബ്ബുകളും ബാറുകളുമായി, നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമായ ന്യൂ ഒളിയൻസിലെ ഈ ഭീകരാക്രമണത്തെ നിരവധി യുഎസ് രാഷ്ട്രീയനേതാക്കൾ അപലപിച്ചു.

Content Highlights: US Attacker a former army man, carried ISIS flag

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us