വാഷിങ്ടൺ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച് മണിക്കൂറുകള്‍ക്കകം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിൻ്റെ അഭിപ്രായം ശ്രദ്ധേയമാകുന്നു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവർത്തിച്ച് രംഗത്ത്
വന്നിരിക്കുകയാണ് ട്രംപ്. ഒരുമിച്ച് നിന്നാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നാണ് തന്റെ ട്രൂത്ത് അക്കൗഡിൽ കുറിച്ചത്.
'കാനഡയിലുളള നിരധി ആളുകളാണ് 51-ാമത്തെ സംസ്ഥാനം ഇഷ്ടപ്പെടുന്നത്. കാനഡയിൽ തുടരേണ്ട വ്യാപാരകമ്മികളും സബ്‌സിഡികളും അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല.അമേരിക്കയ്ക്ക് ഇനി അനുഭവിക്കാൻ കഴിയില്ല. അതിനാലാണ് അദ്ദേഹം രാജിവെച്ചത്. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല. നികുതികളും കുറയും. കൂടാതെ റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് കാനഡയെ പൂർണ്ണമായും സംരക്ഷിക്കും. ഒരുമിച്ച് നിന്നാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കുമെന്നും' തന്റെ ട്രൂത്ത് അക്കൗഡിൽ കുറിച്ചു.ട്രംപിൻ്റെ നിർദേശത്തോട് കാനഡയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.
ഒന്നാം ട്രംപ് സര്‍ക്കാരിന്റെ (2017-2021) കാലത്ത് ട്രൂഡോയും ട്രംപും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. 2024 നവംബർ അഞ്ചിന് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയ സമയത്തും വാഗ്ദാനം ട്രംപ് ആവര്‍ത്തിച്ചിരുന്നു. പിന്നീട് പലതവണ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഒൻപത് വർഷത്തെ ഭരണത്തിന് ശേഷം കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ചയാണ് രാജിവെച്ചത്. ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ട്രൂഡോയുടെ രാജി. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
Content Highlight: Donald Trump Calls For US-Canada "Merger", Hours After Trudeau Resignation