ന്യൂജഴ്‌സി: വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചതിന് തൊട്ടടുത്ത ദിവസം യുവതിയെ കൊലപ്പെടുത്തി 52കാരന്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം. 31കാരിയായ കാമുകി നകെറ്റ് ജാഡിക്‌സിനെയാണ് ജോസ് മെലോ എന്നയാള്‍ കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. വീട്ടില്‍വെച്ച് മെലോ നകെറ്റിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. ഇയാളുടെ വീട്ടില്‍ നിന്ന് നകെറ്റിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ജോസ് മെലോയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകത്തിനും അനധികൃതമായി ആയുധം കൈവശം വെച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
മുന്‍പ് മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തിയതിനും ലൈംഗികമായി ഉപദ്രവിച്ചതിനും ജോസ് മെലോയ്‌ക്കെതിരെ കേസുണ്ട്. ഇതേ തുടര്‍ന്ന് ഇയാളെ ന്യൂജഴ്സിയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിക്ക് രണ്ട് മക്കളുണ്ടെന്നാണ് വിവരം. യുവതിയുടെ സംസ്‌കാരം സ്വദേശമായ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.
Content Highlights- Man accused of stabbing his fiancee to death 1 day after he shared proposal video