നേപ്പാള്‍-ടിബറ്റ് അതിർത്തിയിലെ ഭൂചലനം: മരണസംഖ്യ 36 ആയി; ഒരു മണിക്കൂറിനിടെയുണ്ടായത് ആറ് തുടർചലനങ്ങൾ

ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്

dot image

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലന പരമ്പരയിൽ മരിച്ചവരുടെ എണ്ണം 36 ആയി. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൻ്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.

Content Highlight: Nepal earthquake, death toll rises to 36

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us