ഗാസയിൽ ആശ്വാസം, ആറാഴ്ചത്തേയ്ക്ക് വെടിനി‍ർത്തൽ; ഇസ്രയേൽ സൈന്യം പിൻമാറും

ഔദ്യോഗിക പ്രഖ്യാപനം ഉടൻ

dot image

ദോഹ: പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ​ഗാസയിൽ വെടിനിർത്തലിന് ധാരണം. വെടിനിർത്തൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ആറാഴ്ചത്തേയ്ക്ക് വെടിനിർത്താനാണ് ധാരണയായിരിക്കുന്നത്. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ച ഫലം കാണുകയായിരുന്നു. വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അം​ഗീകരിച്ചു. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ഗാസയിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ തടങ്കലിലുള്ളത്.ബന്ദികളാക്കിയവരെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും.100 പലസ്തീനി തടവുകാരെ ഇസ്രയേൽ കൈമാറും.

തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ ആഹ്ലാദപ്രകടനം നടത്തിയ വലിയ ജനക്കൂട്ടം തെരുവിലിറങ്ങി. ആഘോഷപ്രകടനം നടത്തി. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിബന്ധനകൾ പ്രകാരം യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായാണു നടപ്പിലാക്കുക..

ഏകദേശം 100 ബന്ദികൾ ഗാസയിലുണ്ട്. ബന്ദികളിൽ മൂന്നിലൊന്നെങ്കിലും മരിച്ചതായി ഇസ്രായേൽ സൈന്യം കണക്കാക്കുന്നു. ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികൾക്കും പകരമായി 33 സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും പരിക്കേറ്റ സിവിലിയന്മാരെയും മോചിപ്പിക്കുന്നതോടെയാണ് മൂന്ന് ഘട്ടങ്ങളുള്ള കരാർ ആരംഭിക്കുന്നത്.

മൂന്ന് ഘട്ടങ്ങളാണ് കരട് വെടിനിർത്തൽ കരാ‍ർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യത്തെ ആറാഴ്ച കാലയളവിനുള്ളിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, മുറിവേറ്റവർ എന്നിവരുൾപ്പെടെ 33 ബന്ദികളെ ​ഗാസയിൽ നിന്നും മോചിപ്പിക്കും. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ സ്ത്രീകൾക്കും കുട്ടികളെയും പകരമായി വിട്ടയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ടത്തിലെ 42 ദിവസത്തിനിടെ ​ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇസ്രയേലി സേന പിൻവാങ്ങും. പലസ്തീനികളെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും. ഇതോടൊപ്പം മാനുഷികസഹായത്തിനായുള്ള നടപടികൾ ത്വരിതപ്പെടുത്തും. ഓരോ ദിവസവും സഹായസാമ​ഗ്രികളുമായി 600 ട്രക്കുകൾ ​ഗാസയിലേയ്ക്ക് പ്രവേശിക്കുമെന്നുതുമാണ് ആദ്യഘട്ടത്തിലെ ധാരണകൾ.

രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിനായി സമ്മർദ്ദം ചെലുത്തുമെന്നും മൂന്ന് മധ്യസ്ഥർ ഹമാസിന് വാക്കാലുള്ള ഉറപ്പ് നൽകിയതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ ഇതുവരെ 46,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. സെൻട്രൽ ഗാസ നഗരമായ ഡീർ അൽ-ബാലയിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും ഉണ്ടായ രണ്ട് ആക്രമണങ്ങളിൽ രണ്ട് സ്ത്രീകളും അവരുടെ 1 മാസം മുതൽ 9 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളിൽ ഒരാൾ ഗർഭിണിയാണെന്നും കുഞ്ഞ് രക്ഷപ്പെട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി 12 പേർ കൂടി കൊല്ലപ്പെട്ടതായാണ് യൂറോപ്യൻ ആശുപത്രി അറിയിച്ചത്.

Content Highlights: Israel and Hamas agree to a ceasefire in Gaza, multiple officials say

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us