മൂന്ന് ബന്ദികളെയും ഇസ്രയേലിന് കൈമാറി, ​​ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നു

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന അതിര്‍ത്തിയിലേക്ക് പിന്‍മാറി തുടങ്ങി

dot image

ടെൽ അവീവ് : 15 മാസം നീണ്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് ഒടുവിൽ വിരാമം. ഹമാസ് കൈമാറിയ മൂന്ന് ബന്ദികളെയും റെഡ്ക്രോസ് ഇസ്രയേലിന് കൈമാറി. ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിലെത്തിക്കുന്ന മൂന്നു പേരെയും ആരോ​ഗ്യ പരിശോധനകൾക്ക് വിധേയരാക്കും. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സേന അതിര്‍ത്തിയിലേക്ക് പിന്‍മാറി തുടങ്ങി. ഗാസ നഗരങ്ങളില്‍ ഹമാസ് പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വിഭജിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽ വച്ചാണ് റെഡ്ക്രോസിൽനിന്നു യുവതികളെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങിയത്. ഇസ്രയേല്‍ വിട്ടയക്കുന്ന പലസ്തീന്‍ തടവുകാരില്‍ 69 സ്ത്രീകളും 9 കുട്ടികളുമാണുള്ളത്. പലസ്തീന്‍ തടവുകാരെയും റെഡ് ക്രോസ് ഏറ്റുവാങ്ങും. റെഡ് ക്രോസിന്‍റെ വാഹനങ്ങള്‍ വെസ്റ്റ് ബാങ്ക് ജയിലിനടുത്ത് എത്തി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്ന് ജനം കൂട്ടത്തോടെ വടക്കന്‍ ഗാസയിലേക്ക് മടങ്ങുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഗാസയില്‍ ആഘോഷപ്രകടനങ്ങള്‍ തുടങ്ങി. ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്. ആദ്യ ദിവസം മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് 15 മാസം നീണ്ട യുദ്ധത്തിന് താത്ക്കാലിക പരിസമാപ്തിയായിരിക്കുന്നത്.

Content Highlights : Three Israeli hostages released to Red Cross as Gaza ceasefire begins

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us