പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ച കേസ്; ഗായകന്‍ അമിര്‍ തതാലുവിന് വധശിക്ഷ വിധിച്ച് ഇറാനിയന്‍ കോടതി

വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചതിന് നേരത്തെ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

dot image

തെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ച കേസില്‍ അമിര്‍ തതാലു എന്നറിയപ്പെടുന്ന ഗായകന്‍ അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ച് ഇറാനിയന്‍ കോടതി. കഴിഞ്ഞ ദിവസമാണ് കോടതി ഗായകന് വധശിക്ഷ വിധിച്ചതെന്ന് ഇറാനിയന്‍ പത്രത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

തെഹ്‌റാനിലെ ക്രിമിനല്‍ കോടതിയുടേതാണ് വിധി. 2016ല്‍ തതാലു നിരവധിക്കേസുകളില്‍ അറസ്റ്റിലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. 2018ല്‍ ജയില്‍ മോചിതനായതിന് ശേഷം തതാലു തുര്‍ക്കിയിലേക്ക് പോകുകയും നിരവധി ആല്‍ബങ്ങള്‍ നിര്‍മിക്കുകയും വലിയ കണ്‍സേര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതുവരെ 21 ആല്‍ബങ്ങളാണ് തതാലു ചെയ്തത്. 2021ലാണ് അവസാന ആല്‍ബം പുറത്തിറങ്ങിയത്.

2023ല്‍ പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി അധികാരികള്‍ ഇസ്താംബൂളില്‍ നിന്നുള്ള ഇയാളുടെ പ്രവേശനം തടയുകയും ഇറാനിയന്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തീര്‍പ്പുവരാത്ത കുറ്റങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിച്ചതിന് നേരത്തെ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇറാനിയന്‍ ഭരണകൂടത്തിനെതിരായ പ്രചരണം, അശ്ലീലമായ ഉള്ളടക്കം എന്നീ കേസുകളിലും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.

അതേസമയം 2023ല്‍ മാത്രം ഇറാനില്‍ 900 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Content Highlights: Iran Sentences Pop Singer Amir Hossein Maghsoudloo To Death For Insulting Prophet Muhammed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us