വൈറലായി ട്രംപ്-മെലാനിയ 'വിചിത്ര എയർ-കിസ്'; അപൂർണ ചുംബനത്തിന് കാരണം തൊപ്പിയെന്ന് സോഷ്യൽ മീഡിയ

'വിചിത്രമായ എയർ-കിസ്' എന്ന വിശേഷണമാണ് ഇതിനകം വൈറലായ ട്രംപ്-മെലാനിയ ചുംബനത്തിന് ലഭിച്ചിരിക്കുന്നത്

dot image

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റായി ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ ശ്രദ്ധേയായി മെലാനിയ. അമേരിക്കയുടെ പ്രഥമവനിതയുടെ എല്ലാ പ്രൗഢിയും വിളിച്ചുപറയുന്ന മെലാനിയയുടെ അപ്പിയൻസ് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ട്രംപ് മെലാനിയയ്ക്ക് നൽകിയ ചുംബനമാണ്. അപൂർണ്ണമായ ചുംബനം ആം​ഗ്യത്തിലൂടെ ആസ്വദിക്കുന്ന ട്രംപിൻ്റെയും മെലാനിയയുടെയും ചിത്രങ്ങൾ ഇതിനകം വൈറലായി കഴിഞ്ഞു. വശം തിരിഞ്ഞ് നിന്നുള്ള ട്രംപ്-മെലാനിയ ചുംബന വീഡിയോയും ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'വിചിത്രമായ എയർ-കിസ്' എന്ന വിശേഷണമാണ് ഇതിനകം വൈറലായ ട്രംപ്-മെലാനിയ ചുംബനത്തിന് ലഭിച്ചിരിക്കുന്നത്.

ചുംബനത്തിൻ്റെ വീഡിയോയ്ക്ക് കീഴെ രസകമായ കമൻ്റുകളാണ് ഇതിനിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മെലാനിയയുടെ തലയിലിരുന്ന തൊപ്പിയാണ് വിചിത്രമായ ചുംബനത്തിന് കാരണമായതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയ പങ്കുവെച്ചത്. മലാനിയയുടെ തലയിലിള്ള വലിപ്പമുള്ള വട്ടതൊപ്പിയാണ് ചുംബനം പൂർണ്ണമാക്കുന്നതിന് ട്രംപിന് തടസ്സമായതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

അതേ സമയം അപൂർണ ചുംബനത്തിനിടയിലെ അകലം ട്രംപും മെലാനിയയുമായുള്ള അകലത്തിൻ്റെ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്. നേരത്തെ പൊതുവേദികളിൽ ട്രംപിനും മെലാനിയയ്ക്കും ഇടയിൽ ഇത്തരം വിചിത്രമായ പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഫ്ലോറിഡയിൽ നടന്ന ഒരു പരിപാടിയിലെ ഇത്തരമൊരു പ്രതികരണമാണ് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്. പരിപാടിക്കിടെ ട്രംപ് ചുംബിക്കാൻ ഒരുങ്ങിയെങ്കിലും മെലാനിയ അത് അവ​ഗണിക്കുകയായിരുന്നു. ഇരുവ‍ർക്കും ഇടയിലെ അകൽച്ചയെന്ന നിലയാണ് അന്ന് ഈ സംഭവം വാർത്തയായത്.

അതിശൈത്യം മൂലം തുറന്ന വേദി ഒഴിവാക്കി ക്യാപിറ്റോൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിന് താഴെയൊരുക്കിയ വേദിയിലായിരുന്നു ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇന്ത്യൻ സമയം രാത്രി 10.30 ഓടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവർ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

Content Highlights: Donald Trump wife Melania's awkward air-kiss moment at oath ceremony

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us