വൈറലാകാൻ ചുണ്ടിൽ സൂപ്പർ ​ഗ്ലൂ പുരട്ടി യുവാവ്, പിന്നെ വാ തുറക്കാനേ പറ്റിയില്ല; വീഡിയോ

ഫിലിപ്പീൻസ് സ്വ​ദേശിയായ യുവാവിനാണ് സൂപ്പർ ​ഗ്ലൂവിലൂടെ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്

dot image

മനില: വൈറലാകാൻ വേണ്ടി സൂപ്പർ ​ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവിന് സംഭവിച്ചത് വലിയ അബദ്ധം. ഫിലിപ്പീൻസ് സ്വ​ദേശിയായ യുവാവിനാണ് സൂപ്പർ ​ഗ്ലൂവിലൂടെ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാൻ വേണ്ടി സൂപ്പർ ​ഗ്ലൂ ചാലഞ്ച് നടത്തിയതാണ് ഇയാൾക്ക് പറ്റിയ അമളി. അതും ചുണ്ടിൽ പുരട്ടിയുളള സൂപ്പർ ​ഗ്ലൂ ചാലഞ്ച്.

വൈറലാകാൻ വേണ്ടി യുവാവ് സൂപ്പർ ​ഗ്ലൂ ചുണ്ടിൽ പുരട്ടുന്നത് വീഡിയോയിൽ കാണാം. എന്നാൽ കാര്യങ്ങൾ ഇയാൾ വിചാരിച്ചത് പോലെയായില്ല. ചാലഞ്ച് വിജയിച്ചെങ്കിലും പൂട്ടിയ ചുണ്ട് പിന്നീട് തുറക്കാൻ പറ്റിയില്ലെന്നതാണ് വസ്തുത. ബാഡിസ് ടിവി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ഒരു കടയിൽ ഇരുന്നാണ് ഇയാൾ ചുണ്ടിൽ സൂപ്പർ ​ഗ്ലൂ പുരട്ടുന്നത്. കടയിൽ നിന്ന് സൂപ്പർ ​ഗ്ലൂ എടുത്ത് ഇയാൾ ക്യാമറയ്ക്ക് നേരെ കാണിക്കുന്നത് വീഡിയോയിൽ കാണാം. ശേഷം ഇത് ചുണ്ടിൽ പുരട്ടുകയായിരുന്നു. ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷം ഇയാളുടെ മുഖത്ത് കാണാം, എന്നാൽ തുറക്കാൻ കഴിയാതെ വന്നതോടെ ശബ്ദമുണ്ടാക്കാൻ കഴിയാതെ ഇയാൾ കരയുന്നതും വീഡിയോയിൽ കാണാം. അറുപത് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.

Content Highlights: Man's Super Glue Challege Goes Wrong Seals His Lip Shut Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us