ലണ്ടൻ: സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ വിധി ഹാരി രാജകുമാരന് അനുകൂലം. നഷ്ടപരിഹാരമായി 100 കോടിയിലേറെ പൗണ്ട് (ഏകദേശം 10,652 കോടി രൂപ) നൽകണമെന്നും ധാരണയായി. സ്വകാര്യവിവരങ്ങൾ ചോർത്താൻ സൺ, ന്യൂസ് ഓഫ് ദ് വേൾഡ് എന്നീ പത്രങ്ങൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന ആരോപണത്തിൽ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് ഹാരി രാജകുമാരനോട് മാപ്പ് പറഞ്ഞു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
1996 മുതൽ 2011 വരെയുള്ള സ്വകാര്യ ജീവിതം പത്രങ്ങൾ ചോർത്തിയെന്നാരോപിച്ചായിരുന്നു ലണ്ടൻ ഹൈക്കോടതിയിൽ ഹാരി രാജകുമാരൻ കേസ് നൽകിയത്. ഹാരി രാജക്കുമാരൻ്റെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങളും ചോർത്തിയെടുത്തെന്നും ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് സമ്മതിച്ചു. ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങൾ ചോർത്താൻ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നതായും പത്രം സമ്മതിച്ചു. നേരത്തേ തന്നെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നപ്പോഴും അവയെല്ലാം പത്രം നിഷേധിച്ചിരുന്നു.
മർഡോക് ഗ്രൂപ്പിൻ്റെ മുഖ്യപത്രമാണ് സൺ. എന്നാൽ സണിനുവേണ്ടി നിയോഗിക്കപ്പെട്ട സ്വകാര്യ അന്വേഷകരുടെ നിയമവിരുദ്ധ പ്രവൃത്തികളുടെ പേരിലാണ് മാപ്പ് പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ പേരില്ലല്ലെന്നും ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് പ്രതികരിച്ചു. അതോടൊപ്പം രാഷ്ട്രീയ നേതാക്കൾ, സ്പോർട്സ് താരങ്ങൾ എന്നിവരടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയതിനും സ്വകാര്യത ലംഘിച്ചതിനും ന്യൂസ് ഓഫ് ദ് വേൾഡും നഷ്ടപരിഹാരം നൽകേണ്ടിവന്നു.
Content Highlights: Rupert Murdoch-owned UK media outlet News Group Newspapers has been ruled in favor of Prince Harry in a breach of privacy case against him for allegedly leaking personal information. It was also agreed to pay Rs 10,652 crore as compensation