ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു; പൊലീസ് നായയുടെ ബോണസ് നഷ്ടമായി

ഫുസായുടെ കഴിവ് മനസ്സിലാക്കി പിന്നീട് ഉടമ തന്നെയാണ് ഫുസായെ പൊലീസിൽ ഏൽപ്പിച്ചത്

dot image

ബെയ്​​ജിങ് : ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് ചൈനയിലെ പൊലീസ് നായയ്ക്ക് വർഷാവസാന ബോണസ് നഷ്ടമായി. രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായ്ക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ അസാധാരണ പെരുമാറ്റം കണക്കിലെടുത്താണ് നടപടി. ‌

ഒന്നര വയസ്സുകാരനായ ഫുസായ് കഴിഞ്ഞ വർഷം ജനുവരിയിലാണ് പൊലീസ് ട്രെയിനിങിന് ചേർന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ വിദ​ഗ്ധനായ ഫുസായ്ക്ക് ഇന്റർനെറ്റിൽ ആരാധകർ ഏറെയാണ്. വെറും രണ്ട് മാസം മാത്രം പ്രായമായപ്പോൾ ഉടമയ്‌ക്കൊപ്പം പാർക്കിലെത്തിയ ഫുസായിയുടെ കഴിവ് തിരിച്ചറിയുന്നത് പൊലീസ് ട്രെയിനറായ ഷാവെ ക്വിൻഷുവായ് ആയിരുന്നു. കഴിവ് മനസിലാക്കി പിന്നീട് ഉടമ തന്നെയാണ് ഫുസായിയെ പൊലീസിൽ ഏൽപ്പിച്ചത്.

2024 ഫുസായ് റിസർവ് പദവിയിൽ നിന്ന് ബിരുദം നേടിയാണ് പൊലീസിൽ ചേരുന്നത്. ഫുസായിയുടെ 3 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇപ്പോൾ ബോണസ് നഷ്ടമായ സംഭവം പുറത്തുവന്നത്. അച്ചടക്ക ലംഘനം നടന്നതിനാൽ ഫുസായ്ക്ക് നൽകേണ്ട ചില ഭക്ഷണസാധനങ്ങൾ തിരിച്ചെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനെതിരെ ഫുസായിയുടെ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഫുസായിയുടെ ബോണസ് തിരികെ നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

Content highlight- fell asleep on duty and urinated in the bowl where he was fed; Police dog bonus lost

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us