ബെയ്‌ജിങ്: ചൈനയിൽ ലേസർ-ഇഗ്നൈറ്റഡ് ഫ്യൂഷൻ റിസർച്ച് സെൻ്റർ നിർമ്മാണം പുരോഗമിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ മിയാൻയാങ്ങിലാണ് റിസർച്ച് സെൻ്ററിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഗവേഷണ കേന്ദ്രത്തിന്റെ സാറ്റ് ലൈറ്റ് ചിത്രങ്ങൾ ഇതിനോടകം തന്നെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ആണവായുധങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വൈദ്യുതി ഉൽപാദനം പര്യവേക്ഷണം ചെയ്യുന്നതിനും സഹായിക്കുന്ന വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അനലിറ്റിക്കൽ ഓർഗനൈസേഷനുകളിലെ വിദഗ്ധർ പറയുന്നത്.
China is building a large laser-ignited fusion research facility that could aid in the development of nuclear weapons and research into the possibilities of power generation.
— Conflict Radar (@Conflict_Radar) January 28, 2025
This development was not previously reported. pic.twitter.com/3vvm8EKK0y
ലേസർ ബേകൾ ഉൾക്കൊള്ളുന്ന നാല് ഭാഗങ്ങളും, ഹൈഡ്രജൻ ഐസോടോപ്പുകൾ അടങ്ങിയ ടാർഗെറ്റ് ചേമ്പർ ഉൾക്കൊള്ളുന്ന ഒരു കേന്ദ്ര പരീക്ഷണ ഭാഗവും സാറ്റ് ലൈറ്റ് ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. വടക്കൻ കാലിഫോർണിയയിലുളള യുഎസ് നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിക്ക് സംവിധാനത്തിന് സമാനമാണ് ഈ റിസർച്ച് സെൻ്ററെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയേക്കാൾ മികച്ചതും വലുതുമാണ് ചൈനയുടെ ലേസർ-ഇഗ്നൈറ്റഡ് ഫ്യൂഷൻ റിസർച്ച് സെൻ്റർ എന്ന നിഗമനവും പുറത്ത് വരുന്നുണ്ട്. ജെയിംസ് മാർട്ടിൻ സെൻ്റർ ഫോർ നോൺപ്രൊലിഫെറേഷൻ സ്റ്റഡീസിലെ (സിഎൻഎസ്) വിശകലന വിദഗ്ധരാണ് ഇത്തരത്തിലൊരു നിഗമനം പങ്കുവെയ്ക്കുന്നത്.
❗️🇨🇳 - China Constructs Large Fusion Research Facility in Mianyang
— 🔥🗞The Informant (@theinformant_x) January 28, 2025
Analysts have observed that China is constructing a significant laser-ignited fusion research center in the southwestern city of Mianyang. According to Decker Eveleth from the U.S.-based CNA Corp., satellite… pic.twitter.com/8Bkb7z4bCA
നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റി സൗകര്യമുള്ള ഏതൊരു രാജ്യത്തിനും ഇത്തരത്തിൽ ആയുധ രൂപകല്പനകൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഹെൻറി എൽ-ലെ ന്യൂക്ലിയർ പോളിസി അനലിസ്റ്റായ വില്യം ആൽബെർക് പറഞ്ഞു. എന്നാൽ സാറ്റ്ലൈറ്റ് ചിത്രങ്ങളെ കുറിച്ചുളള വിശകലനത്തിൽ ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇതുവരെ പ്രതികരിച്ചട്ടില്ല.
Content Highlights: Satellite photos show China building large fusion research facility