പാരിസ്: കാണാൻ അച്ഛനെ പോലെയായതിനാൽ 13 വയസുള്ള മകളെ പട്ടിണിക്കിട്ട് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഫ്രാൻസിലാണ് ദാരുണമായ സംഭവം നടന്നത്. സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് അമാൻഡിൻ എന്ന തന്‍റെ മകളോട് ക്രൂരത കാണിച്ചത്. മരിക്കുമ്പോൾ അമാൻഡിന്‍റെ ഭാരം 28 കിലോ മാത്രമായിരുന്നു. 2020 ഓഗസ്റ്റിലാണ് അമാൻഡിനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.
ആഴ്ചകളോളമാണ് മകളെ അമ്മ പിസ്സാര ഇരുട്ട് മുറിയിൽ ഭക്ഷണം കൊടുക്കാതെ അടച്ചിട്ടത്. പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. മുഖം വീർത്തിരുന്നു. ശരീരത്തിൽ അണുബാധയേറ്റ മുറിവുകളുണ്ടായിരുന്നു. മകൾക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ടെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്. ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പാനീയങ്ങൾ കുടിച്ചതിന് പിന്നാലെ മകൾക്ക് ഛർദി വന്നെന്നും തുടർന്ന് ശ്വാസം നിലയ്ക്കുകയായിരുന്നുവെന്നും പിസ്സാര പറഞ്ഞു.
എന്നാൽ പിന്നീട് കോടതിയിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. വർഷങ്ങളോളം അമ്മയുടെ ക്രൂരതക്ക് അമാൻഡിൻ വിധേയമാക്കപ്പെട്ടുവെന്ന് ഫ്രഞ്ച് കോടതി നിരീക്ഷിച്ചു.
Content Highlights: French Woman Who Starved Her Daughter To Death