ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമം;മസ്കിന്റെ ആ​ഗ്രഹം മുളയിലേ നുള്ളി കോടതി

വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങളും അടങ്ങുന്ന ട്രഷറി വകുപ്പ് രേഖകളാണ് മസ്ക് ശേഖരിക്കാൻ ശ്രമിച്ചത്

dot image

ന്യൂയോർക്ക് : ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ എടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന് കോടതിയുടെ വിലക്ക്. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങളും അടങ്ങുന്ന ട്രഷറി വകുപ്പ് രേഖകളാണ് മസ്ക് ശേഖരിക്കാൻ ശ്രമിച്ചത്. എന്നാൽ യുഎസ് ജില്ലാ ജഡ്ജിയായ പോള്‍ എ എംഗല്‍മെയര്‍ ഈ ശ്രമം തടയുകയായിരുന്നു.

അമേരിക്കൻ ട്രഷറി വകുപ്പിന്റെ സെന്‍ട്രല്‍ പേയ്മെന്റ് സംവിധാനത്തിലേക്ക് ഇലോണ്‍ മസ്‌കിനും സംഘത്തിനും നിയമം ലംഘിച്ച് ട്രംപ് ഭരണകൂടം പ്രവേശനാനുമതി നല്‍കിയെന്നാരോപിച്ച് 19 ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവിറക്കിയത്. വിരമിച്ച സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍, ടാക്‌സ് റീഫണ്ട്, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ട്രഷറി വകുപ്പിന്റെ സെന്‍ട്രല്‍ പേയ്മെന്റ് സംവിധാനത്തിലൂടെയാണ്.

ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് നടക്കുന്ന ഈ സംവിധാനത്തില്‍ നിരവധി അമേരിക്കക്കാരുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും അടങ്ങുന്നു. ട്രംപ് അധികാരമേറ്റ ജനുവരി 20 മുതല്‍ ട്രഷറി വകുപ്പിന്റെ സിസ്റ്റത്തില്‍നിന്ന് രേഖകള്‍ ശേഖരിക്കുന്നതില്‍നിന്ന് എല്ലാവരേയും കോടതി വിലക്കിയിട്ടുണ്ട്. അത്തരം രേഖകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ അത് ഉടന്‍ ഡെലീറ്റ് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപ് ഭരണകൂടം രൂപം നല്‍കിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന് നേതൃത്വം നല്‍കുന്നത് ഇലോണ്‍ മസ്‌കാണ്. ഡോജ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വകുപ്പ് ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകള്‍ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ട്രഷറി വകുപ്പിന്റെ രേഖകളിലേക്കും മറ്റ് വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലേക്കുമുള്ള ഡോജിന്റെ കടന്നുകയറ്റത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. കേസില്‍ ഫെബ്രുവരി 14 -ന് കോടതി വാദം കേള്‍ക്കും.

content highlights : Attempt to collect the information of hundreds of thousands of Americans; Musk's desire was nipped in the bud by the court

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us