കാലിഫോർണിയ: ''ടീച്ചർ ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം. 35-കാരിയായ ജാക്വിലിൻ മാ എന്ന അധ്യാപികയാണ് കൗമാരക്കാരായ സ്വന്തം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.
2022-ലാണ് ജാക്വിലിൻ മായെ കാലിഫോർണിയയിലെ സാൻഡിയാഗോ കൗണ്ടി, 'ടീച്ചർ ഓഫ് ദി ഇയർ' അവാർഡ് നൽകി ആദരിച്ചത്. 2023-ൽ, കൗമാരക്കാരായ സ്വന്തം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാക്വിലിൻ മായെ പൊലീസ് അറസ്റ്റ് ചെയ്തു.
11-ഉം 12-ഉം വയസുള്ള കൗമാരക്കാരായ വിദ്യാർത്ഥികളുമായി ടീച്ചർക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായ വാർത്തയും പുറത്തുവന്നു. 13കാരനായ തങ്ങളുടെ മകനുമായി ടീച്ചർക്കുള്ള ബന്ധത്തെ കുറിച്ച് മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ അറസ്റ്റിലാകുന്നത്. അറസ്റ്റിലാകുമ്പോൾ, അവരുടെ വാലറ്റിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട കുട്ടിയുടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു.
ക്ലാസ് മുറിയിൽ നിന്ന് പ്രണയലേഖനങ്ങൾ കണ്ടെത്തയതായും ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡ്രൂ ഹാർട്ട് മുമ്പ് പറഞ്ഞു. വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങൾ അയയ്ക്കുകയും അശ്ലീല വീഡിയോകൾ തിരികെ അയയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കോടതിയിൽ ഇവർ കുറ്റം സമ്മതിച്ചു. ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്നാണ് വിവരം.
Content Highlights: teacher abuses two boys aged 11 and 12