ആതൻസ് : വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണത്തിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി കോ പൈലറ്റ്. മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് ഗ്രീസിലെ ആതന്‍സില്‍ അടിയന്തരമായി ലാൻഡ് നടത്തിയത്. ഹര്‍ഘാദയില്‍നിന്ന് പുറപ്പെട്ട EZY2252 എന്ന വിമാനമാണ് ഇന്നലെ അടിയന്തര ലാൻഡിങ് നടത്തിയത്. കോ- പൈലറ്റിൻ്റെയും കാബിന്‍ ക്രൂവിന്‍റെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
പൈലറ്റ് വീണപ്പോള്‍ത്തന്നെ കോ- പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. കാബിന്‍ ക്രൂ അംഗങ്ങള്‍ ഉടന്‍തന്നെ വൈദ്യസഹായത്തിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. കുഴഞ്ഞുവീണ പൈലറ്റിന് വൈദ്യസഹായം നല്‍കാനാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
ഇതിനെത്തുടർന്ന് യാത്ര വൈകിയിരുന്നു. ഇവർ ഇന്ന് മാഞ്ചസ്റ്ററിലേക്ക് തിരിക്കും. ഇവര്‍ക്കായി താമസവും ഭക്ഷണവുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഈസിജെറ്റിന്റെ വക്താവ് അറിയിച്ചു. നിര്‍ണായകഘട്ടത്തില്‍ ക്ഷമയോടെ സഹകരിച്ച വിമാനത്തിലെ യാത്രക്കാര്‍ക്ക് കമ്പനി നന്ദിയറിയിച്ചു. പൈലറ്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Content Highlight : EasyJet Flight Forced To Make Emergency Landing After Pilot Collapses Mid-Flight