ഇസ്രയേൽ കരാ‍ർ ലംഘിച്ചെന്ന് ആരോപണം; ബന്ദി കൈമാറ്റം നീട്ടിവെച്ച് ഹമാസ്

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം.

dot image

ടെൽ അവീവ് : വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ നിൽക്കെ നിർണായക നീക്കവുമായി ഹമാസ്. ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. ഗാസ മുനമ്പിലേക്ക് തിരികെയെത്തിയവരെ ഇസ്രയേല്‍ തടഞ്ഞെന്ന് ഹമാസ് ആരോപിക്കുന്നു.

ഇതിനെ തുടർന്ന് ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. ഇ നിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബന്ദി മോചനമുണ്ടാകില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്.

രാജ്യാന്തര ഏജന്‍സികളുടെ ഉൾപ്പടെയുള്ള സഹായം ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് ആരോപിക്കുന്നു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ ഞായറാഴ്ച അറിയിച്ചിരുന്നു.

content highlights : Hamas postpones release of Israeli hostages over ‘ceasefire violations’

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us