'അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; നാടുകടത്തൽ വിപത്ത്'; ട്രംപിന്റെ നയത്തിനെതിരെ ഫ്രാൻസിസ് മാര്‍പാപ്പ

അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് മാര്‍പാപ്പ ട്രംപിന്റെ നയത്തിനെതിരെ രംഗത്തെത്തിയത്

dot image

വത്തിക്കാന്‍ സിറ്റി: അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

കുടിയേറ്റക്കാരെ നാടുകടത്തുന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് വിപത്തായിരിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. അനധികൃത കുടിയേറ്റം തടയാനുള്ള മാര്‍ഗം ഇതല്ല. കൊടും പട്ടിണിയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ മുറിവേല്‍പിക്കുന്ന നടപടിയാണ്. ഈ തീരുമാനം അവരെ ദുര്‍ബലരും പ്രതിരോധിക്കാന്‍ കഴിയാത്തവരുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടത്തോടെ ആളുകളെ നാടുകടത്തുന്നതോടെ അമേരിക്കയിലുണ്ടായ പ്രതിസന്ധി സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ കുറ്റവാളികളായിക്കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവര്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Content Highlights- Francis pope against donald trump on his decision on deportations in letter to us bishops

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us