കൊളംബോ : ശ്രീലങ്കയെ മുഴുവൻ ഇരുട്ടിലാക്കി ഒരു കുരങ്ങൻ. തെക്കന്‍ കൊളംബോയിലെ പവർ സ്റ്റേഷനിലേക്ക് കുരങ്ങൻ അതിക്രമിച്ചു കയറിയതോടെ വൈദ്യുതസംവിധാനം താറുമാറിലായി.
കുരങ്ങൻ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി പറഞ്ഞു. ഞായറാഴ്ച മുതൽ നേരിടുന്ന വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂർണമായി പരിഹരിക്കാനായിട്ടില്ല. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
content highlights : ‘Monkey’ menace: Sri Lanka faces nationwide blackout chaos, power cuts to follow