![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂയോർക്ക്: റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ ആരംഭിച്ചവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചുള്ള വിഷയങ്ങൾ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി താൻ ചർച്ച ചെയ്തെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
'യുക്രെയ്നിൽ സമാധാനം വീണ്ടെടുക്കാനായി ദീർഘവും ഫലപ്രദവുമായ ആശയവിനിമയം പുടിനുമായി നടത്തി. ദശലക്ഷ കണക്കിന് ആളുകളുടെ മരണത്തിന് വഴി വെക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. . അമേരിക്കയും റഷ്യയും ഒത്തൊരുമിച്ച് പ്രവർത്തിച്ചാലുണ്ടാകുന്ന ഗുണങ്ങളെ പറ്റി പുടിനുമായി ചർച്ച ചെയ്തു. പരസ്പരം രാജ്യങ്ങൾ സന്ദർശിക്കുന്നത് ഉൾപ്പടെ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ വരും കാലങ്ങളിൽ നടത്താനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും അറിയിച്ചുവെന്നും' ട്രംപ് പറയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിക്കാനും താനും പുടിനും തീരുമാനം എടുത്തതായും ട്രംപ് അറിയിച്ചു.
അതേ സമയം, യുക്രെയ്ന് നാറ്റോ അംഗത്വം നല്‍കരുതെന്ന പുടിന്‍റെ ആവശ്യം അംഗീകരിക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അധികം വൈകാതെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും സൗദിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്നും ട്രംപ് ഉറപ്പ് നൽകി.
content highlights- Trump says he spoke with Putin, talks to end Russia-Ukraine war have begun