ഇന്ത്യയുടെ പോളിങ്ങിനെ കുറിച്ച് നമ്മൾ എന്തിന് ആശങ്കപ്പെടണം?; 21 മില്യൺ ഡോളർ അനധികൃത പദ്ധതിയെന്ന് ട്രംപ്

'29 മില്യൺ ഡോളറാണ് ബം​ഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താനായി ഉപയോ​ഗിക്കുന്നത്. എന്താണ് ഈ രാഷ്ട്രീയ പശ്ചാത്തലം എന്ന് ചോദിച്ചാൽ ഉത്തരം ആർക്കും അറിയില്ല'

dot image

വാഷിങ്ടൺ ഡിസി: തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇന്ത്യയ്ക്ക് ധനസഹായം നൽകുന്നതിനെ വീണ്ടും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് യുഎസ് ആശങ്കപ്പെടേണ്ടത് എന്തിനാണെന്നും ‌ട്രംപ് ചോദിച്ചു. ഇത്രയും പണം ലഭിക്കുമ്പോൾ എന്താണ് ഇന്ത്യ കരുതുന്നുണ്ടാവുകയെന്നും ഇത് അനധികൃത പദ്ധതിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

'ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് വർധിപ്പിക്കാൻ 2.1 മില്യൺ ഡോളർ! ഇന്ത്യയുടെ പോളിങ്ങിനെ കുറിച്ച് നമ്മൾ എന്തിനാണ് ആശങ്കപ്പെടുന്നത്? നമുക്ക് തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. നമുക്ക് നമ്മുടെ പോളിങ് വർധിപ്പിക്കുകയല്ലേ പ്രധാനം. അത്രയും പണം ഇന്ത്യയിലേക്ക് പോകുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുന്നുണ്ടോ? അത് ലഭിക്കുമ്പോൾ അവർ എന്തായിരിക്കും ചിന്തിക്കുക എന്നതിലാണ് എനിക്ക് അത്ഭുതം. ഇത് ഒരു അനധികൃത പദ്ധതിയാണ്', ട്രംപ് പറഞ്ഞു.

ബം​ഗ്ലാ​ദേശിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ പരിപോഷിപ്പിക്കുന്നതിന് നൽകി വരുന്ന 29 മില്യൺ ഡോളറിനെയും ട്രംപ് വിമർശിച്ചു. 29 മില്യൺ ഡോളറാണ് ബം​ഗ്ലാദേശിലെ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്താനായി ഉപയോ​ഗിക്കുന്നത്. എന്താണ് ഈ രാഷ്ട്രീയ പശ്ചാത്തലം എന്ന് ചോദിച്ചാൽ ഉത്തരം ആർക്കും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

അതിനിടെ, ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ്(യുഎസ്എഐഡി)ന്റെ 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Donald Trump agaimst US's 21 million dollar funding to India; Calls it a 'kickback scheme'

dot image
To advertise here,contact us
dot image