ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ കവിത; പിന്നാലെ സഹോദരനെ കൊന്ന് കണ്ണ് ഭക്ഷിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ തീവെച്ച് കൊല്ലുകയും ചെയ്തു

dot image

വാഷിങ്ടൺ: സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിന്‍സെറ്റോണിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിൽ വെച്ചാണ് മാത്യു ഹെർട്ട്‌ജെൻ എന്നയാൾ 26 വയസുള്ള തന്‍റെ സഹോദരൻ ജോസഫ് ഹെർട്ട്ജനെ കൊലപ്പെടുത്തി കണ്ണ് ഭക്ഷിച്ചത്. വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ തീവെച്ച് കൊല്ലുകയും ചെയ്തു.

വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി വൈകി ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരനെ കൊല്ലാൻ ഇയാൾ ബ്ലേഡുൾപ്പെടെ ഉപയോഗിച്ചതായാണ് വിവരം.

ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്ജൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു.

"കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം…അവൻ്റെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്നു…" എന്നിങ്ങനെ തുടങ്ങുന്നതാണ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കവിതയുടെ വരികൾ.

ജോസഫ് ഹെർട്ട്ജൻ മിഷിഗൺ സർവകലാശാലയിലെ മുൻ ഫുട്ബോൾ കളിക്കാരനും അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിന്റ് ക്യാപിറ്റലില അനലിസ്റ്റുമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് 2017-ൽ മാത്യു ഹെർട്ട്‌ജെന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ ഇയാൾക്ക് മറ്റു ക്രമിനൽ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: US Man Kills Brother and Eats His Eye

dot image
To advertise here,contact us
dot image