14-ാമത്തെ കുട്ടിയെ വരവേറ്റ് ഇലോൺ മസ്‌ക്

പങ്കാളിയായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്

dot image

വാഷിങ്ടൺ: 14-ാമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. പങ്കാളിയായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ആൺകുട്ടിക്ക് നൽകിയിരിക്കുന്ന പേര്. ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടി മസ്‌കിനുണ്ട്. 2021-ൽ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തിൽ ഇരട്ടക്കുട്ടികളും 2024-ൽ അർക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിയും ജനിച്ചിരുന്നു. അർക്കേഡിയയുടെ പിറന്നാൾ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോൺ എക്‌സിൽ പങ്കുവെച്ചത്.

മസ്‌കിന് മൂന്ന് പങ്കാളികളുണ്ടായിട്ടുണ്ട്. മുൻഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളുണ്ട്. ഇതിൽ 2002-ൽ ജനിച്ച ആദ്യ കുഞ്ഞ് മരിച്ചിരുന്നു. കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. അടുത്തിടെ തന്റെ 11 കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ടെക്‌സസിൽ 295 കോടി രൂപ വിലവരുന്ന ആഡംബര ബംഗ്ലാവ് മസ്‌ക് വാങ്ങിയിരുന്നു. അതേസമയം, മസ്കിൻറെ 13-ാമത്തെ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട് എഴുത്തികാരിയും ഇൻഫ്‌ളുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് ഇതുവരെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുമില്ല.

Content Highlights: Elon Musk welcomes 14th child as Shivon Zilis reveals birth of their fourth

dot image
To advertise here,contact us
dot image