മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി; പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് മാർപാപ്പ

പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്ത് വിട്ടു

dot image

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടു. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ മാർപാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ മാർപാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നായിരുന്നു വത്തിക്കാൻ അറിയിച്ചത്.

content highlights : 'Thank you from bottom of my heart': Pope Francis releases new audio message from hospital

dot image
To advertise here,contact us
dot image