താരിഫിൽ ട്രംപ് കടുംപിടിത്തം തുടർന്നാൽ വൈദ്യുതി കയറ്റുമതി പൂർണമായും നിരോധിക്കുമെന്ന് ഒൻ്റാരിയോ

വൈദ്യുതി കയറ്റുമതി താരിഫില്‍ 25 ശതമാനം വര്‍ധനവ് വരുത്താനാണ് ഒൻ്റാരിയോയുടെ തീരുമാനം

dot image

ടൊറോണ്ടോ: മിന്നെസൊറ്റ, ന്യൂയോര്‍ക്ക്, മിഷിഗന്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരവുമായി കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാരിയോ. വൈദ്യുതി കയറ്റുമതി താരിഫില്‍ 25 ശതമാനം വര്‍ധനവ് വരുത്താനാണ് ഒന്റാരിയോയുടെ തീരുമാനം. ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഊര്‍ജത്തിനും ഇറക്കുമതി തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെയാണ് ഈ നീക്കം. ഇതോടെ താരിഫ് വര്‍ധന 15 ലക്ഷം അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കും.

ഇന്ന് മുതല്‍ ഈ നികുതി വര്‍ധനവ് നിലവില്‍ വരും. ഈ ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ തനിക്ക് മടിയില്ലെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് പറഞ്ഞു. താരിഫില്‍ കടുപിടിത്തം തുടര്‍ന്നാല്‍ വൈദ്യുതി കയറ്റുമതി പൂര്‍ണമായും നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര യുദ്ധം തുടങ്ങാത്ത അമേരിക്കന്‍ ജനതയോട് വിഷമം തോന്നുന്നുവെന്നും ഇതിന് ട്രംപ് മാത്രമാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25 ശതമാനം തീരുവയില്‍ ചുമത്തുന്നതിലൂടെ 300,000 കനേഡിയന്‍ ഡോളര്‍ മുതല്‍ 400,000 കനേഡിയന്‍ ഡോളര്‍ വരെ വരുമാനം ലഭിക്കുമെന്നാണ് ഒന്റാരിയോ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വരുമാനം ഒന്റാരിയോയിലെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വ്യപാരികള്‍ക്കും വേണ്ടി ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: Canada s Ontario province slaps 25 percentage power tariff on US

dot image
To advertise here,contact us
dot image