
ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തു. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായിട്ടാണ് മാര്‍ക്ക് കാര്‍ണിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 85.9 ശതമാനം വോട്ടാണ് കാർണിക്ക് ലഭിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായി കാർണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Thank you to all of our amazing candidates for an incredible race that brought Liberals across the country together. pic.twitter.com/uPuTxv2vyz
— Liberal Party (@liberal_party) March 9, 2025
സ്ഥാനമൊഴിയുന്ന പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരകാരനായി വരും ദിവസങ്ങളിൽ കാർണി ചുമതലയേൽക്കുമെന്നാണ് വിവരം. ഒൻപത് വർഷത്തെ ഭരണത്തിന് ശേഷം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചിരുന്നു.
Content Highlights: Mark Carney to be next Canada Prime Minister