ഡിഎന്‍കെയുടെ സംഗീതപരിപാടിക്കിടെ തീപിടിത്തം;നൈറ്റ് ക്ലബ്ബില്‍ 51 പേര്‍ക്ക് ദാരുണാന്ത്യം;100 പേര്‍ക്ക് പരിക്ക്

അര്‍ദ്ധരാത്രി നിശാക്ലബ്ബില്‍ അരങ്ങേറിയ സംഗീത നിശയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്

dot image

സ്‌കോപ്‌ജെ: വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബ്ബില്‍ വന്‍ തീപിടിത്തം. 51 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 2.35 ഓടെയാണ് സംഭവം നടന്നത്.

സ്‌കോപ്‌ജെയുടെ കിഴക്ക് നൂറ് കിലോമീറ്റര്‍ അകലെയുള്ള കൊക്കാനിയിലെ പുല്‍സ് ക്ലബ്ബിലാണ് സംഭവം. അര്‍ദ്ധരാത്രി നിശാക്ലബ്ബില്‍ അരങ്ങേറിയ, പ്രശസ്ത ഹിപ് ഹോപ് ബാന്‍ഡായ ഡിഎന്‍കെയുടെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഗീത നിശയില്‍ വെളിച്ചം, പുക, ശബ്ദം തുടങ്ങിയവ ഉണ്ടാക്കാനായി ഉപയോഗിച്ച പൈറോടെക്‌നിക് ഉപകരണങ്ങളാണ് തീപിടിത്തതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 27 പേരെ തലസ്ഥാനമായ സ്‌കോപ്‌ജെയിലെ ആശുപത്രിയിലും 23 പേരെ മറ്റൊരു ആശുത്രിയിലും പ്രവേശിപ്പിച്ചു. പലരുടേയും മരണം തിക്കിലും തിരക്കിലും പെട്ടാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം വേദനാജനകമാണെന്ന് വടക്കന്‍ മാസിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജന്‍ മിക്കോസ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ വേണ്ട സഹായം നല്‍കും. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഹ്രിസ്റ്റിജന്‍ മിക്കോസ്‌കി വ്യക്തമാക്കി.

Content Highlights- At least 51 people killed in nightclub fire in North Macedonia

dot image
To advertise here,contact us
dot image