ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം; നിര്‍ണായക നീക്കം; അയോവ സ്വദേശിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

ജോഷ്വ റിബെയുടെ കൂടെയായിരുന്നു സുദീക്ഷയെ അവസാനമായി കണ്ടത്. ഇതിന് പുറമേ ഇയാളുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്.

dot image

പെന്‍സില്‍വാനിയ: അവധിയാഘോഷിക്കാന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ എത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സുദീക്ഷയെ കാണാതായിട്ട് പത്ത് ദിവസം. സുദീക്ഷയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഇനിയും വ്യക്തതവന്നിട്ടില്ല. ഇതിനിടെ സുദീക്ഷയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന, മിനസോഡയിലെ സെന്റ് ക്ലൗഡ് സ്‌റ്റേറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിയും സുദീക്ഷയുടെ സീനിയറുമായ ജോഷ്വാ റിബെയുടെ പാസ്‌പോര്‍ട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ അധികൃതര്‍ പിടിച്ചെടുത്തു.

ജോഷ്വ റിബെയുടെ കൂടെയായിരുന്നു സുദീക്ഷയെ അവസാനമായി കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോഷ്വ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് പോകുന്നത് തടയാനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ജോഷ്വയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രാജ്യം വിടരുതെന്നാണ് ജോഷ്വയ്ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ജോഷ്വയുടെ നീരിക്ഷണത്തിനായി പൊലീസിനെ നിയോഗിച്ചതായാണ് വിവരം.

വസന്തകാല ആഘോഷങ്ങള്‍ക്ക് പേരുകേട്ട കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ റിസോര്‍ട്ട് ടൗണായ പുണ്ട കാനയിലെ ബീച്ചില്‍ നിന്ന് മാര്‍ച്ച് ആറാം തീയതിയാണ് സുദീക്ഷയെ കാണാതായത്. സംഭവ ദിവസം പുലര്‍ച്ചെ നാലിന് സുദീക്ഷയുടെ കൈപിടിച്ച് ജോഷ്വ ബീച്ചിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. 5.50 ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയും സുദീക്ഷയും ജോഷ്വയും ബീച്ചില്‍ തുടരുകയും ചെയ്തിരുന്നു.

സുഹൃത്തുക്കള്‍ പോയ ശേഷം താനും സുദീക്ഷയും കടലില്‍ നീന്തിയെന്നും വലിയ തിര വന്നപ്പോള്‍ താന്‍ സുദീക്ഷയെ രക്ഷിച്ചെന്നുമാണ് ജോഷ്വ അധികൃതരോട് പറഞ്ഞത്. ഉപ്പുവെള്ളം കുടിച്ചത് തനിക്ക് ശാരീരിക അസ്വസ്ഥതയുണ്ടാക്കി. സുദീക്ഷയെ അവസാനമായി കണ്ടത് വെള്ളത്തിലൂടെ നടക്കുന്നതാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് താന്‍ സുദീക്ഷയോട് ചോദിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല. ഉപ്പുവെള്ളം അകത്തുചെന്നതിനെ തുടര്‍ന്ന് താന്‍ ഛര്‍ദ്ദിച്ചു. പിന്നീട് ബോധം മറഞ്ഞു. ഉണര്‍ന്നപ്പോള്‍ മുറിയിലേക്ക് തിരിച്ചുപോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Content Highlights- Dominican republic detained passport of student who linked connection with indian student disappearance

dot image
To advertise here,contact us
dot image