'കണ്ണു തുറക്ക് ജെന്നി';മരിച്ചു വീണ കൂട്ടുകാരിയെ കെട്ടിപിടിച്ച് നിന്നത് മണിക്കൂറുകളോളം;പൊട്ടിക്കരഞ്ഞ് മഗ്ദ

25 വർഷം ഇരുവരും ഒരുമിച്ചായിരുന്നു. തുമ്പിക്കൈ കൊണ്ട് തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ ജെന്നിയുടെ അരികിൽ നിന്നും മാറാതെ നിൽക്കുകയായിരുന്നു

dot image

മോസ്കോ: നെറ്റിസൺസിന്റെ കണ്ണുനിറച്ച് റഷ്യയിലെ സർക്കസ് കൂടാരത്തിൽ നിന്നുമുള്ള ആനക്കാഴ്ച്ച വൈറലാകുന്നു. 25 വർഷത്തിലേറെ കാലം റഷ്യയിൽ ഒരുമിച്ചുണ്ടായിരുന്ന ജെന്നി, മഗ്ദ എന്നീ രണ്ട് ആനകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സർക്കസ് കൂടാരത്തിൽ ഒരുമിച്ച് പ്രകടനം നടത്തിയ ആനകളാണ് ജെന്നിയും മഗ്ദയും. എന്നാൽ കഴിഞ്ഞ ദിവസം ജെന്നി എന്ന ആന പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

തുടർന്ന് മ​ഗ്ദ ജെന്നിക്ക് മുന്നിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ജെന്നിയെ കെട്ടിപ്പിടിച്ച് മണിക്കൂറുകളോളം മഗ്ദ കരഞ്ഞു. ജെന്നി നിലത്ത് വീണ ഉടൻ തന്നെ തുമ്പിക്കൈയും കാലും കൊണ്ട് അവളെ തട്ടി ഉണർത്താൻ ആവോളം ശ്രമിക്കുന്നുണ്ട്. തുമ്പിക്കൈ കൊണ്ട് തലോടിയും തട്ടി വിളിക്കാൻ ശ്രമിച്ചുമൊക്കെ മഗ്ദ ജെന്നിയുടെ അരികിൽ നിന്നും മാറാതെ നിൽക്കുകയായിരുന്നു.

ജെന്നിയ്ക്കരികിൽ മണിക്കൂറുകളോളം നിലയുറപ്പിച്ച മഗ്ദ മറ്റാരെയും ജെന്നിയുടെ അരികിലേക്ക് വരാനും അനുവദിച്ചിരുന്നില്ല.റഷ്യയിലാണ് 25 വർഷത്തിലേറെ കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞത്. 2021ൽ കസാനിൽ ഒരു സർക്കസ് പരിപാടിക്കിടെ ഇരുവരും ഒന്ന് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം സർക്കസിൽ നിന്ന് വിരമിച്ച് ക്രൈമിയയിലെ ടൈഗാൻ സഫാരി പാർക്കിൽ വിശ്രമജീവിതത്തിലായിരുന്നു ഇരുവരും.

content highlights : Viral Video Shows Elephant Mourning Her Partner Of 25 Years: "No Greater Pain Than..."

dot image
To advertise here,contact us
dot image