
ഇസ്ലാമാബാദ്: ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ അപരന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്താനിൽ നിന്നുള്ള ഗോഹർ സമാനാണ് മസ്‌കിന്റെ രൂപസാദൃശ്യമുള്ളയാളുടെ 18 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് എക്സിൽ പങ്കിട്ടത്.
Look at this doppelganger of @elonmusk is KPK, Pakistan 🇵🇰
— Gohar Zaman - گوہر زمان (@goharxaman) March 14, 2025
Elon Musk Khan Yousafzai 😁#ElonMusk pic.twitter.com/Btha6pWNM1
വീഡിയോയിൽ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ഒരു ഭക്ഷണശാലയിൽ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം ആസ്വദിക്കുന്ന മസ്കിന്റെ അപരനെ കാണാം. 'ഇലോൺ മസ്ക് യൂസഫ്സായ്' എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. മസ്‌കിനോട് സാമ്യമുള്ള ഒരാൾ വൈറലാകുന്നത് ഇതാദ്യമായല്ല. 2022-ൽ ഇലോൺ മസ്കിനോട് സാമ്യമുള്ള ഒരു ചൈനക്കാരന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താവായ ഉദുബ്രിയ ഐസക് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ വീഡിയോ, "ചൈനീസ് ഇലോൺ മസ്‌ക്" എന്ന അടിക്കുറിപ്പോടെ 17 ദശലക്ഷത്തിലധികം വ്യൂസാണ് നേടിയത്.
Content Highlights: Elon Musk's Pakistani doppelganger enjoys meal with friends